ഡബ്ലിൻ: അയർലൻഡിൽ ഹെൽത്ത് ഇൻഷൂറൻസ് എടുക്കുന്നവരുടെ എണ്ണം കുറഞ്ഞു. ആറ് വർഷത്തിനിടെ ആദ്യമായിട്ടാണ് ഇൻഷൂറൻസുള്ളവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. ഈ വർഷം രണ്ടാംപാദത്തിൽ ഏകദേശം 1700 പേർക്കാണ് ഇൻഷൂറൻസ് ലഭിച്ചിരിക്കുന്നത്. ഹെൽത്ത് ഇൻഷൂറൻസ് അതോറിറ്റിയുടേതാണ് കണക്കുകൾ.
കഴിഞ്ഞ മാസങ്ങളിൽ വിഎച്ച്ഐ, ലയ, ഐറിഷ് ലൈഫ് ഹെൽത്ത് തുടങ്ങിയ ഇൻഷൂറൻസ് കമ്പനികൾ തങ്ങളുടെ പ്രീമിയം തുക വർധിപ്പിച്ചിരുന്നു. ഒന്നിലധികം തവണയാണ് കമ്പനികൾ ഇൻഷൂറൻസ് വില വർധിപ്പിച്ചത്. ഇതാണ് പ്രീമിയം നേടിയവരുടെ എണ്ണം കുറയാൻ കാരണമായത് എന്നാണ് വിലയിരുത്തൽ. അടുത്ത മാസത്തോടെ വിഎച്ച്ഐ, ലയ എന്നിവരുടെ വീണ്ടും വർധിപ്പിച്ച പ്രീമിയം നിരക്ക് നിലവിൽവരും. ഇതിന് മുന്നോടിയായിട്ടാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ആരോഗ്യസേവനങ്ങൾക്കായുള്ള ചിലവ് വർധിച്ചതാണ് നിരക്കുകൾ വർധിപ്പിക്കാൻ കാരണം ആയതെന്നാണ് കമ്പനികളുടെ വിശദീകരണം.

