ഡബ്ലിൻ: അയർലൻഡിലെ ഇലക്ട്രിക് കാറുടമകൾക്ക് തിരിച്ചടി. ഇഎസ്ബി ചാർജിംഗ് നിരക്കുകൾ വർധിപ്പിച്ചു. ഈ മാസം രണ്ട് മുതലാണ് പുതിയ വിലവർധനവ് പ്രാബല്യത്തിൽവന്നത്. ഇതോടെ പെട്രോൾ, ഡീസൽ കാറുകൾ ഉപയോഗിക്കുന്നവരെക്കാൾ ഇരട്ടി ചിലവാണ് ഇലക്ട്രിക് കാറുടമകൾക്ക് ഉണ്ടായിരിക്കുന്നത്.
പഴയ നിരക്കിനേക്കാൾ ഏഴ് യൂറോ മുതൽ 12 യൂറോവരെയുള്ള അധിക ചിലവാണ് പുതിയ വിലവർധനവ് സൃഷ്ടിക്കുക. അയർലൻഡിലെ ഏറ്റവും വലിയ പൊതുമേഖല ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയാണ് ഇഎസ്ബി. പതിനായിരക്കണക്കിന് ആളുകൾ ഇഎസ്ബിയുടെ ഉപഭോക്താക്കളാണ്. പുതിയ നിരക്ക് വർധനവ് പ്രതിവർഷം ഏകദേശം 1500 യൂറോയുടെ അധിക ചിലവ് ഉപഭോക്താക്കൾക്ക് സൃഷ്ടിക്കും.
Discussion about this post

