ലൗത്ത്: കൗണ്ടി ലൗത്തിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു. ക്ലോയി മക്ഗീ, അലൻ മക്ക്ലസ്കി, ഡിലൻ കമ്മിൻസ്, ഷേ ഡഫി, ക്ലോയി ഹിപ്സൺ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
കഴിഞ്ഞ ദിവസമാണ് ഇവർ സഞ്ചരിച്ച ഫോക്സ്വാഗൺ ഗോൾഫ് കാർ മറ്റൊരു കാറുമായി ഇടിച്ച് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ അഞ്ച് പേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ആറാമാൻ പരിക്കേറ്റ് ചികിത്സയിലാണ്.
ഡണ്ടാൽക്കിലെ ഗിബ്സ്ടൗൺ പട്ടണത്തിലെ എൽ 3168 ൽ ആയിരുന്നു അപകടം ഉണ്ടായത്.
Discussion about this post

