ഡബ്ലിൻ: നഗരത്തിൽ ഡ്രോൺ ഡെലിവറി വ്യാപിക്കാനുള്ള തീരുമാനത്തെ ശക്തമായി എതിർത്ത് പ്രദേശവാസികൾ. നഗരത്തിൽ ഡ്രോൺ ഡെലിവറി ഹബ്ബ് നിർമ്മിക്കാനുള്ള തീരുമാനത്തിൽ നൂറിലധികം പേർ അധികൃതരെ എതിർപ്പ് അറിയിച്ചു. രാഷ്ട്രീയക്കാർ ഉൾപ്പെടെ പദ്ധതിയെ ശക്തമായി എതിർക്കുന്നുണ്ട്.
ഡണ്ട്രമിൽ ഹോളി ക്രോസ് പള്ളിയുടെ പിൻഭാഗത്ത് ഏരിയൽ ഡെലിവറി ഹബ്ബ് സ്ഥാപിക്കാനാണ് മന്ന ഡ്രോൺസ് ലിമിറ്റഡ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ നേരത്തെ തന്നെ പ്രദേശവാസികളും റെസിഡൻഷ്യൽ സംഘടനകളും എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. നിലവിൽ പ്രദേശവാസികളിൽ നിന്നും റെസിഡൻഷ്യൽ സംഘടനകളിൽ നിന്നുമായി 110 ഓളം പരാതികളാണ് അധികൃതർക്ക് ലഭിച്ചത്.
Discussion about this post

