ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രികരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പരിധിയ്ക്കെതിരെ വിമർശനം ശക്തമായതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പരിധി നീക്കം ചെയ്യുന്നതിനായുള്ള നിയമനിർമ്മാണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചൈന സന്ദർശനത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യാത്രികർക്കുള്ള പരിധി നീക്കം ചെയ്യുന്നതിൽ സർക്കാർ വ്യക്തമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇതിനായുള്ള നിയമനിർമ്മാണം പുരോഗമിക്കുകയാണ്. ആസൂത്രണ അതോറിറ്റിയുമായി ചേർന്ന് ചില കാര്യങ്ങൾ പൂർത്തീകരിക്കാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

