ഡബ്ലിൻ: മുൻ ജിഎഎ പ്രസിഡന്റ് ലിയാം ഒ നീൽ അന്തരിച്ചു. 70 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ലാവോയിസ് സ്വദേശിയാണ്.
2012 മുതൽ 2015 വരെ ഉച്റ്റാറൻ ആയിരുന്നു അദ്ദേഹം. ഈ സമയത്താണ് ഗാലിക് ഫുട്ബോൾ ബ്ലാക്ക് കാർഡ് അവതരിപ്പിച്ചത്. റോബർട്ട് ഒ കീഫിന് ശേഷം ആ സ്ഥാനം വഹിക്കുന്ന ലാവോയിസിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് നീൽ. ലിയാം ഷീഡി നയിക്കുന്ന ഹർലിംഗ് 202 ഗ്രൂപ്പും ഒ നീൽ സ്ഥാപിച്ചു.
Discussion about this post

