ഡബ്ലിൻ: പ്രധാനമന്ത്രിയായിരിക്കെ തന്റെ സഹപ്രവർത്തകർക്കൊപ്പം കൂടുതൽ സമയം ചിലവിടാൻ കഴിഞ്ഞില്ലെന്ന് ലിയോവരദ്കർ. പ്രമുഖ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . മന്ത്രിമാർക്കും ടിഡിമാർക്കും മതിയായ പ്രോത്സാഹനം നൽകാൻ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയായിരിക്കെ സഹപ്രവർത്തകരോട് 10 മിനിറ്റ് പോലും സംസാരിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല. അതിൽ സങ്കടമുണ്ട്. ഇനി അത് പരിഹരിക്കാൻ കഴിയില്ല. പ്രധാനമന്ത്രിയായിരിക്കെ അഞ്ച് മില്യൺ ആളുകളുടെ ആശങ്കകൾ പേറിക്കൊണ്ടായിരുന്നു ഉറക്കമെഴുന്നേറ്റിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും ഓർത്താണ് ഉറക്കമുണരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

