ഡബ്ലിൻ: ഇസ്രായേൽ ബോണ്ട് വിഷയത്തിൽ സെൻട്രൽ ബാങ്ക് ഓഫ് അയർലന്റിനെതിരെ നിയമനടപടി. അഭിഭാഷകനും സോഷ്യൽ ഡെമോക്രാറ്റ്സ് ടിഡിയുമായ ഗാരി ഗാനോൻ ആണ് ബാങ്കിനെതിരെ നിയമപരമായി നീങ്ങുന്നത്. ഗാസയിലെ യുദ്ധത്തിനായി ഐറിഷ് സർക്കാർ ബോണ്ട് വഴി സഹായം നൽകിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
വ്യാഴാഴ്ചയായിരുന്നു സെൻട്രൽ ബാങ്കിനെതിരെ അദ്ദേഹം നിയമനടപടിയുമായി രംഗത്ത് എത്തിയത്. ഇസ്രായേലി ബോണ്ടുകളുടെ വിപണനം, വിതരണം, വിൽപ്പന എന്നിവ നിരോധിക്കുന്നതിൽ ബാങ്കിന് വീഴ്ച സംഭവിച്ചതായി അദ്ദേഹം വ്യക്തമാക്കന്നു. ഇതിന് പുറമേ ഇതിന്റെ അപകടസാദ്ധ്യതകൾ നിക്ഷേപകരെ അറിയിക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post

