ഡബ്ലിൻ: ഡബ്ലിനിലെ താലയിൽ പരിശോധന. വൻ ലഹരിശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
മയക്കുമരുന്നുകളുടെ വിൽപ്പനയും വിതരണവും സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഗാർഡ. 1,90,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിനിടെ കാറിൽ ഒളിപ്പിച്ച നിലയിൽ 1,00,000 യൂറോയുടെ ലഹരി വസ്തുക്കളും പിടിച്ചെടുത്തു. 40 വയസ്സ് തോന്നിയ്ക്കുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

