ഡബ്ലിൻ: പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ നടപ്പിലാക്കുമ്പോൾ അയർലൻഡിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരെ പരിഗണിക്കണമെന്ന് ക്രാന്തി അയർലൻഡ്. നിലവിലുള്ള നിയമങ്ങൾ അടിസ്ഥാനമാക്കി ജീവിക്കുന്നവരാണ് നിലവിലുള്ള പ്രവാസികൾ. ഇവരെ പുതിയ മാറ്റങ്ങൾ ബാധിക്കരുതെന്നും ക്രാന്തി അയർലൻഡ് ആവശ്യപ്പെട്ടു.
പുതിയ വ്യവസ്ഥകൾ നടപ്പിലാക്കുമ്പോൾ ഇവർക്ക് ട്രാൻസിഷൻ കാലയളവ് ഉറപ്പാക്കണം. ആശുപത്രികൾ, നഴസിംഗ് ഹോമുകൾ, നിർമ്മാണ മേഖല, ഗതാഗതം വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ സംഭാവനകൾ പരിഗണിക്കണം. ഐആർപി പുതുക്കലിലെയും ഇമിഗ്രേഷൻ നടപടികളിലെയും ഭരണപരമായ കാലതാമസം വരുത്തുന്ന നടപടികൾ സാധാരണക്കാരെ ബാധിക്കരുതെന്നും ക്രാന്തി ചൂണ്ടിക്കാട്ടി.

