വാട്ടർഫോർഡ്: കേരള മുസ്ലീം കമ്മ്യൂണിറ്റി അയർലൻഡിന്റെ( കെഎംസിഐ) ആഭിമുഖ്യത്തിൽ വാട്ടർഫോർഡിൽ ചാരിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ 11 ന് ബാലിഗന്നർ ജിഎഎ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ആയിരുന്നു പരിപാടി. ഭവന രഹിതർക്കും ആവശ്യക്കാർക്കും ആഹാരവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകുക ലക്ഷ്യമിട്ടായിരുന്നു കുടുംബ സംഗമം സംഘടിപ്പിച്ചത്.
വാട്ടർഫോർഡ് മേയർ ശേമസ് റയാൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അദ്ദേഹം മുഖേന പരിപാടിയിൽവച്ച് സഹാമരിച്ച വസ്തുക്കൾ ഹെൽപ്പിംഗ് ഹാൻഡ് വാട്ടർഫോർഡ് പ്രതിനിധികൾക്ക് കൈമാറി. കെഎംസിഎ സെക്രട്ടറി ഫമീർ സി.കെ സ്വാഗതപ്രസംഗം നടത്തി. ചെയർമാൻ അനസ് എം സയ്യിദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ശേമസ് റയൻ മുഖപ്രഭാഷണം നടത്തി.
Discussion about this post

