ഡബ്ലിൻ: ഡബ്ലിനിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കൃത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ സാഹചര്യങ്ങളുമാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്. അതേസമയം കസ്റ്റഡിയിൽ ഉള്ള യുവാവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
നൈജീരിയൻ പൗരനാണ് കൊല്ലപ്പെട്ട ഖയ്യും ബലോഗൻ. മെയ്നൂത്ത് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു യുവാവ്. യുവാവിനെ പിന്തുടർന്ന് ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post

