ഡബ്ലിൻ: അടിയന്തിര ആവശ്യങ്ങൾക്ക് കൈവശം പണം കരുതി വയ്ക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്. കാലാവസ്ഥ, സൈബർ ആക്രമണം എന്നിവയെ തുടർന്ന് വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അയർലൻഡ് ഉൾപ്പെടെയുളള യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്കാണ് നിർദ്ദേശം.
ഓസ്ട്രിയ, ഫിൻലൻഡ്, നെതർലൻഡ്സ് എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പൊതുജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ 70 മുതൽ 100 യൂറോവരെ കൈവശം സൂക്ഷിക്കണം. അടിയന്തിര മെഡിക്കൽ ആവശ്യങ്ങൾക്കും സാധനങ്ങൾ വാങ്ങുന്നതിനും വിനിയോഗിക്കാൻ പാകത്തിന് പണം കൈവശം കരുതണം.
Discussion about this post

