കോർക്ക്: മോശം സമയത്ത് കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് കാർ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ജോയ്സ് തോമസിന്റെ കുടുംബം. ചെയ്തു തന്ന എല്ലാ സഹായങ്ങൾക്കും കോർക്കിലെ മലയാളി സമൂഹത്തോട് നന്ദി പറയുന്നതായി ജോയ്സിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ബാലിനോ കമ്യൂണിറ്റി ഫേസ്ബുക്ക് പേജിൽ ആയിരുന്നു നന്ദി പ്രകടമാക്കിക്കൊണ്ടുള്ള കുറിപ്പ് കുടുംബം പങ്കുവച്ചത്.
ഒരിക്കലും സങ്കൽപ്പിക്കാനാകാത്ത നഷ്ടമാണ് തങ്ങൾക്ക് ഉണ്ടായത് എന്ന് കുടുംബത്തിന്റെ കുറിപ്പിൽ പറയുന്നു. ഈ സമയത്ത് ആളുകൾ നൽകിയ അചഞ്ചലമായ പിന്തുണയിൽ തങ്ങൾ ശക്തിപ്രാപിക്കുകയാണ്. സ്നേഹവും കരുതലും ആശ്വാസവും കൊണ്ട് തങ്ങളെ എല്ലാവരും പിന്തുണച്ചുവെന്നും കുടുംബം അറിയിച്ചു.
Discussion about this post

