ഡബ്ലിൻ: ഫിറ്റ്നസ് ടു ടീച്ച് അന്വേഷണത്തിനെതിരെ അപേക്ഷ നൽകിയ എനോക്ക് ബർക്കിന് തിരിച്ചടി. ബർക്കിന്റെ അപേക്ഷ ടീച്ചിംഗ് കൗൺസിൽ തള്ളി. തനിക്കെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബർക്ക് അപേക്ഷ നൽകിയത്.
ഇന്നത്തെ ഓൺലൈൻ ഹിയറിംഗിൽ ആയിരുന്നു അപേക്ഷ തള്ളിയത്. 2022 ഓഗസ്റ്റ് 28 മുതലുള്ള ബർക്കിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളാണ് കൗൺസിൽ പരിശോധിക്കുന്നത്. ഇത് പ്രസക്തമാണെന്ന് കൗൺസിൽ വിലയിരുത്തുകയായിരുന്നു.
Discussion about this post

