ഡബ്ലിൻ: യുകെയിലെ സ്വകാര്യസുരക്ഷാ വ്യവസായ നിയന്ത്രണ ഏജൻസിയ്ക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്ന കേസിൽ ഐറിഷ് ആക്ടിവിസ്റ്റ് ജാമി ബ്രൈസണിന് ആശ്വാസം. അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. സംഭവത്തിൽ തെളിവുകളുടെ അഭാവത്തെ തുടർന്നാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ ഏഴ് വർഷമായി കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുകയാണ് ജാമി ബ്രൈസൺ.
2018 ൽ ആയിരുന്നു തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ഇൻഡസ്ട്രി അതോറിറ്റി അദ്ദേഹത്തിന് സമൻസ് നൽകിയത്. പിന്നാലെ ഇതിനെതിരെ അദ്ദേഹം നിയമപോരാട്ടം നടത്തുകയായിരുന്നു.
അതേസമയം ദീർഘകാലമായി കേസ് നീട്ടിക്കൊണ്ട് പോയതിന് കോടതി ജാമി ബ്രൈസണിന് പിഴ ചുമത്തിയിട്ടുണ്ട്. 500 യൂറോ ആണ് പിഴയായി ചുമത്തിയത്.
Discussion about this post

