ഡബ്ലിൻ: ബഹിരാകാശത്ത് നിർണായക ഗവേഷണവുമായി ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി. ചന്ദ്രന്റെ മണ്ണിൽ നിന്നും ഓക്സിജൻ വേർതിരിച്ചെടക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിലാണ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ശ്രദ്ധ ചെലുത്തുന്നത്. ഗവേഷകൻ ഡോ. രജനി വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തുന്നത്. പഠനം വിജയകരമായാൽ ചന്ദ്രനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളിലും പഠനങ്ങളിലും ഇത് നിർണായകമാകും.
ചന്ദ്രനിലെ മണ്ണ് ഓക്സിജൻ സമ്പുഷ്ടമാണ്. എന്നാൽ ധാതുക്കൾ ഇവ വേർതിരിക്കുന്നതിന് തടസ്സമായി നിൽക്കുകയാണ്. ഈ ധാതുക്കളിൽ നിന്നും ഓക്സിജൻ തന്മാത്രകളെ വേർതിരിക്കുകയാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.
Discussion about this post

