ഡബ്ലിൻ: ഐറിഷ് ഇമിഗ്രേഷൻ സർവ്വീസ് ഡെലിവറി (ഐ എസ് ഡി) ഓൺലൈൻ അപേക്ഷാ പോർട്ടലിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. കഴിഞ്ഞ അഞ്ച് ദിവസമായി ഐആർപി പുതുക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ അവതാളത്തിൽ ആയിരുന്നു.
ഫീസ് അടച്ചതിന് പിന്നാലെ അപേക്ഷകൾ ഡ്രാഫ്റ്റ് എന്ന തരത്തിലേക്ക് മാറുന്നതായിരുന്നു പ്രശ്നം. ഇതേ തുടർന്ന് അപേക്ഷകർക്ക് തുടർന്നുള്ള നടപടിക്രമങ്ങൾ പാലിക്കാൻ കഴിയാതെ വരികയായിരുന്നു. ഇതോടെ നോൺ -ഇഇഎ താമസക്കാർ ഉൾപ്പെടെ ആശങ്കയിലായി.
Discussion about this post

