ഡബ്ലിൻ: ക്രിസ്തുമസ് ദിനത്തിൽ ഡിന്നർ ടേബിളിന് ചുറ്റുമിരുന്ന് തർക്കിക്കാറുണ്ടെന്ന് സമ്മതിച്ച് ഐറിഷ് ജനത. റീ- ടേണിന്റെ പഠനത്തിലാണ് കണ്ടെത്തൽ. മൂന്നിൽ രണ്ട് കുടുംബങ്ങളും തർക്കത്തിലേർപ്പെടാറുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ക്രിസ്തുമസ് ദിവസം ഏറ്റവും കൂടുതൽ തർക്കങ്ങൾ ഉണ്ടാകുക വൃത്തിയാക്കലുമായി ബന്ധപ്പെട്ടാണ്. 26 ശതമാനം പേർ ഇക്കാര്യം ശരിയെന്ന് സമ്മതിയ്ക്കുന്നു. ഭക്ഷണ സമയം ക്രമീകരിക്കുമ്പോഴും തർക്കം ഉണ്ടാകുന്നുണ്ടെന്നാണ് 13 ശതമാനം പേർ വ്യക്തമാക്കുന്നത്. ഭൂരിഭാഗം വീടുകളിലും സഹോദരങ്ങളാണ് വഴക്കിന് തുടക്കമിടുക. 13 ശതമാനം പേർ ഇക്കാര്യം സമ്മതിയ്ക്കുന്നുണ്ട്. 10 ശതമാനം പേർ കുട്ടികളാണ് തർക്കത്തിന് തുടക്കമിടുകയെന്ന് വ്യക്തമാക്കുന്നു. 9 ശതമാനം പേർ പങ്കാളികൾ തമ്മിൽ വഴക്കിടാറുണ്ടെന്ന് പറയുന്നു.

