ഗോസിപ്പും ചാറ്റും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, ചില വിഷയങ്ങൾ ഇപ്പോഴും ഐറിഷ് ജനതയുടെ സൗഹൃദസംഭാഷണങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയാണെന്ന് റിപ്പോർട്ട് . മതം, രാഷ്ട്രീയം, പണം എന്നിവയാണ് ഈ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്ത് നിൽക്കുന്നത് .
ലിയോൺസ് ടീയിൽ നിന്നുള്ള പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തിയത്, ഏറ്റവും കൂടുതൽ ഒഴിവാക്കപ്പെടുന്ന വിഷയങ്ങളുടെ പട്ടികയിൽ മതം ഒന്നാമതാണെന്നും, സംഭാഷണത്തിൽ അത് സജീവമായി ഒഴിവാക്കുന്നവരാണ് 43 ശതമാനം ആളുകൾ എന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയം ഒഴിവാക്കുന്നത് 36 ശതമാനം പേരാണ് . പണവും സാമ്പത്തികവും 35 ശതമാനം പേരുമാണ്.
ഐറിഷ് ജനതയിൽ പകുതിയിലധികം പേരും (53 ശതമാനം) പറയുന്നത് ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് സംസാരിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം സുഹൃത്തുക്കളെയും, കുടുംബത്തെയും പറ്റിയാണെന്നാണ്. വാർത്തകളും സമകാലിക സംഭവങ്ങളും ഇഷ്ടപ്പെടുന്നത് 30 ശതമാനം പേരാണ് , യാത്രാകളെ സംസാരിക്കാൻ 26 ശതമാനം പേരും , ഹോബികളെ പറ്റി സംസാരിക്കാൻ 26 ശതമാനം പേരും ഇഷ്ടപ്പെടുന്നു.
ചായ കുടിക്കുന്നതിനിടെ ഏറ്റവും പുതിയ പ്രാദേശിക ഗോസിപ്പുകൾ സംസാരിക്കുന്നുണ്ടെന്ന് 26 ശതമാനം പേരും സമ്മതിക്കുന്നു.യുകെയിലെയും യുഎസിലെയും ആളുകൾ ഒരു ദിവസം ശരാശരി 33–35 മിനിറ്റ് മാത്രം മുഖാമുഖം സംസാരിക്കുന്നുണ്ടെങ്കിലും, ഐറിഷ് മുതിർന്നവർ ഏകദേശം 2.27 മണിക്കൂറാണ് സംസാരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

