ഡബ്ലിൻ: ഡബ്ലിനിലെ ട്രിനിറ്റി സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി അയർലൻഡ് മലയാളി. പത്തനംതിട്ട സ്വദേശി ജോബി ജോസ് ആണ് എൽഎൽഎം വിജയകരമായി പൂർത്തിയാക്കിയത്. പ്രാക്കാനം ചെറിയത്ത് ജോസ് വില്ലയിൽ ഒ. ജോസിന്റെയും പൊന്നമ്മ ജോസിന്റെയും മകനാണ് അഡ്വ. ജോബി ജോസ്.
ഏതാനും വർഷങ്ങളായി ഡബ്ലിനിലെ താലയിലാണ് ജോബിയും കുടുംബവും താമസിക്കുന്നത്. ഭാര്യ ഡയാന ജോസഫ്, മകൾ ഇസബെൽ ജോബി.
Discussion about this post

