ഡബ്ലിൻ: അയർലൻഡിൽ ഇനി മുതൽ പദ്ധതികളുടെ നടപ്പാക്കൽ അതിവേഗത്തിൽ. പദ്ധതികളുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാൻ ആക്സിലറേറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ ആക്ഷൻ പ്ലാൻ ആവിഷ്കരിക്കാനാണ് സർക്കാരിന്റെ തീരുമാനം. വികസനം വേഗത്തിലാക്കുകയാണ് സർക്കാർ ലക്ഷ്യം.
നിലവിൽ ഭവന പദ്ധതികൾ ഉൾപ്പെടെ ഇഴഞ്ഞ് നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. റോഡുകൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, ഊർജ്ജ ഉപകേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയ നിർണായക പദ്ധതികളുടെ പ്ലാനിംഗിൽ ഉണ്ടാകുന്ന കാലതാമസം ഇതുവഴി ഇല്ലാതാക്കാം. പദ്ധതികൾക്ക് എതിർപ്പുമായി എത്തുന്ന കേസുകൾ സമർപ്പിക്കുന്ന മാറ്റങ്ങളും സർക്കാർ കൊണ്ടുവരും.
Discussion about this post

