ഡബ്ലിൻ: ഈജിപ്തിൽ പിടിയിലായ പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫിയെയും സംഘത്തെയും വിട്ടയച്ചു. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അയർലന്റ് വിദേശകാര്യമന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് സംഘത്തിന്റെ മോചനം സാദ്ധ്യമായത്.
ഈജിപ്ത് വഴി ഗാസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ടിഡിയും സംഘവും പിടിയിലായത്. തുടർന്ന് ഇവരെ കെയ്റോയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ നിന്നും ഇവരെ അയർലന്റിലേക്ക് തിരികെ അയക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
Discussion about this post

