ഡബ്ലിൻ: ഐറിഷ് പൗരത്വമെന്നത് ബഹുമതിയാണെന്ന് നീതിമന്ത്രി ജിം ഒ കെല്ലഗൻ. അല്ലാതെ അതൊരു അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റത്തിന്റെയും പൗരത്വത്തിന്റെയും കാര്യത്തിൽ സാമാന്യബുദ്ധിയുള്ളവരുടെ പിന്തുണ സർക്കാരിനുണ്ട്. അതിനാലാണ് പുതിയ നിർദ്ദേശങ്ങൾ താൻ മുന്നോട്ട്കൊണ്ടുവരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐറിഷ് പൗരത്വം നേടിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 25,000 പുതിയ പൗരന്മാർക്ക് പൗരത്വം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

