ഡബ്ലിൻ: ഗാസയ്ക്ക് വേണ്ടിയുള്ള അയർലൻഡിന്റെ സഹായം ജോർദാനിൽ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ അഞ്ച് മാസമായി ചരക്ക് ജോർദാനിലെ വെയർഹൗസിലാണ് ഉള്ളതെന്നാണ് ഐറിഷ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ ഇടപെടലാണ് ചരക്ക് നീക്കത്തിന് തടസ്സമായത്.
ഗാസയിലെ പട്ടിണി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് അയർലൻഡ് മാനുഷികസഹായമായി ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും അയച്ചത്. രണ്ട് ലോറികളിലായിരുന്നു സഹായം. എന്നാൽ ഇസ്രായേൽ തടഞ്ഞതോടെ ജോർദാനിൽ കുടുങ്ങുകയായിരുന്നു. ഫെബ്രുവരിയിൽ ആയിരുന്നു അയർലൻഡ് ചരക്ക് അയച്ചത്.
ഭക്ഷണത്തിന് പുറമേ ടെന്റുകൾ, പുതപ്പുകൾ, വീട്ടുപകരണങ്ങൾ എന്നിവയാണ് ചരക്കിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇത് എത്രയും വേഗം ഗാസയിലേക്ക് എത്തിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു.

