ഡബ്ലിൻ: അയർലൻഡിൽ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. 2019 മുതൽ 2023 വരെയുള്ള കാലങ്ങളിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. യൂറോപ്യൻ യൂണിയൻ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 43 ശതമാനം കൂടുതലാണ്. അതേസമയം നരഹത്യാ നിരക്ക് യൂറോപ്യൻ യൂണിയനിലെ ശരാശരി നിരക്കിനേക്കാൾ കുറവായിരുന്നു.
മോഷണവും അനുബന്ധ കുറ്റകൃത്യങ്ങളുടെയും നിരക്ക് അയർലൻഡിൽ യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ 14 ശതമാനം കൂടുതലാണ്. സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് ലോ റിഫോം പ്രസിദ്ദീകരിച്ച ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ.
Discussion about this post

