ഡബ്ലിൻ: സമുദ്രവിഭവ മേഖലയിൽ വൻ നേട്ടം കൊയ്ത് അയർലന്റ്. സമുദ്രവിഭവ സമ്പദ്വ്യവസ്ഥയിൽ വർദ്ധനവ്. കഴിഞ്ഞ വർഷം 1.24 ബില്യൺ യൂറോയുടെ നേട്ടമാണ് മേഖലയിൽ ഉണ്ടായത്.
മറൈൻ ഫിഷറീസ് ബോർഡ് (ബിഐഎം) ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. 2023 ലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അയർലന്റിലെ സമുദ്രവിഭവങ്ങൾക്ക് ആഭ്യന്തര, അന്താരാഷ്ട്ര ആവശ്യക്കാർ വർദ്ധിച്ചതാണ് ഈ നേട്ടത്തിന് കാരണം.
സമുദ്രവിഭവങ്ങളുടെ കയറ്റുമതി 9 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ആഭ്യന്തര വിൽപ്പന 3 ശതമാനവും വർദ്ധിച്ചു. തുറമുഖങ്ങളിലേക്കുള്ള ലാൻഡിംഗിൽ 11 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
Discussion about this post