ബ്രസല്‍സ് : സോഷ്യല്‍ മീഡിയയില്‍ നിര്‍ബന്ധിത ഐ ഡി പരിശോധനയ്ക്കുള്ള നീക്കവുമായി അയര്‍ലൻഡ്. ഇ യു പ്രസിഡന്‍സി കാലയളവില്‍ അജ്ഞാത അക്കൗണ്ടുകള്‍,ബോട്സ്, ഓണ്‍ലൈന്‍ ദുരുപയോഗം തുടങ്ങിയവ തടയുന്നതിനാണ് ഇത്തരമൊരു നീക്കം .
ഇ യുവിൽ ഐഡി-വെരിഫൈഡ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അയര്‍ലൻഡ് നേതൃത്വം നല്‍കുമെന്ന് ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. അയര്‍ലൻഡില്‍ ഡിജിറ്റല്‍ ഏജിനുള്ള കണ്‍സെന്റ് 16 വയസ്സാണ്.പക്ഷേ അത് കര്‍ശനമായി നടപ്പാലാക്കിയിട്ടില്ല.
ഹാരിസിനും കുടുംബത്തിനും സോഷ്യൽ മീഡിയ വഴി ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന് ഡബ്ലിന്‍ വനിത സാന്ദ്ര ബാരിയെ അടുത്തിടെ ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു.
Discussion about this post

