ഡബ്ലിൻ; അയർലന്റ് സീറോ മലബാർ സഭയുടെ ഡബ്ലിൻ റീജിണൽ പിതൃവേദിയുടെ നേതൃത്വത്തിൽ അഞ്ചാമത് ഫുട്ബോൾ ടൂർണമെന്റ് ഡാഡ്സ് ഗോൾ 25 (Dad’s Goal 2025) അടുത്ത മാസം. ജൂൺ ഏഴിന് ഫുട്ബോൾ ടൂർണമെന്റ് നടത്തുമെന്ന് അയർലന്റ് സീറോ മലബാർ സഭ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിൽ 9 മണി മുതലാണ് മത്സരങ്ങൾ നടക്കുക.
യുവാക്കൾക്കായുള്ള ജൂനിയർ ഫുട്ബോൾ ടൂർണമെന്റും (Phoenix Park Football Pitch) രാവിലെ 9 (Age 16-25) അന്നേ ദിവസം നടക്കും. യുവാക്കൾക്ക് വേണ്ടിയുള്ള ആദ്യ ടൂർണമെന്റാണ് നടക്കുന്നത്. ഡബ്ലിനിലെ സീറോ മലബാർ കുർബാന സെന്ററുകളിൽനിന്നും ഓരോ ടീമുകൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാം.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി ലഭിക്കും. ബെസ്റ്റ് ഗോൾകീപ്പർക്കും, സ്ട്രൈക്കർക്കും അവാർഡ് നൽകും.
യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും ലഭിക്കും. ഈ സെവെൻസ് ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീസ് 100 യൂറോയും, യുവജനങ്ങൾക്ക് 50 യൂറോയുമാണ്. ഏവരേയും ഫുഡ്ബോൾ മത്സരത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പിതൃവേദി റീജിയണൽ ഡയറക്ടർ ഫാ. സിജോ വെട്ടിക്കലും, റീജിയണൽ പ്രസിഡന്റ് സിബി സെബാസ്റ്റ്യനും, സെക്രട്ടറി ജിതു മാത്യുവും അറിയിച്ചു

