ഡബ്ലിൻ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമെന്ന നേട്ടം നിലനിർത്തി അയർലന്റ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്റ് പീസിന്റെ ഗ്ലോബൽ പീസ് ഇൻഡക്സ് സർവ്വേയിലാണ് അയർലന്റ് വീണ്ടും രണ്ടാം സ്ഥാനത്തിന് അർഹമായിരിക്കുന്നത്. കഴിഞ്ഞ വർഷവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ അയർലന്റ് രണ്ടാംസ്ഥാനത്ത് ആയിരുന്നു.
ഐസ്ലന്റാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2008 മുതൽ ഒന്നാം സ്ഥാനം ഐസ്ലന്റ് നിലനിർത്തുന്നുണ്ട്. അയർലന്റ് രണ്ടാംസ്ഥാനം നേടിയപ്പോൾ ന്യൂസിലാന്റ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ മൂന്നാം നാലും അഞ്ചും സ്ഥാനങ്ങൾ നേടി.
Discussion about this post