ഡബ്ലിൻ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് വൻ തുക പിഴയിട്ട് ദി ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ. ഉപഭോക്തൃവിവരങ്ങൾ ചൈനയ്ക്ക് ചോർത്തി നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷന്റെ നടപടി. 530 ബില്യൺ യൂറോയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.
യൂറോപ്യൻ ഉപഭോക്തൃ വിവരങ്ങൾ ചോർത്തി നൽകി ടിക് ടോക്ക് ദി ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷന്റെ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ദി ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷന്റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. അതേസമയം സംഭവത്തിൽ ടിക് ടോക്ക് പ്രതികരിച്ചിട്ടില്ല.
Discussion about this post

