ഡബ്ലിൻ: അയർലന്റിലെ പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടലിന്റെ വക്കിൽ. സർക്കാർ ആവശ്യമായ സഹായം അനുവദിക്കാത്തതിനെ തുടർന്നാണ് പോസ്റ്റ് ഓഫീസുകൾ പ്രതിസന്ധി നേരിടുന്നത്. ഈ നില തുടർന്നാൽ 40 ശതമാനത്തോളം പോസ്റ്റ് ഓഫീസുകൾ അധികം വൈകാതെ അടച്ച് പൂട്ടേണ്ടിവരുമെന്ന് ഐറിഷ് പോസ്റ്റ്മാസ്റ്റേഴ്സ് യൂണിയൻ വ്യക്തമാക്കി.
സംസ്ഥാന ഫണ്ടിംഗിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് ഐപിയു ആവശ്യപ്പെടുന്നത്. അതായത് പ്രതിവർഷം 15 മില്യൺ യൂറോ. നിലവിൽ പ്രതിവർഷം 10 മില്യൺ യൂറോയാണ് പോസ്റ്റ് ഓഫീസുകൾക്ക് ലഭിക്കുന്നത്. ഇത് അപര്യാപ്തമാണ്. 108 പോസ്റ്റ് മാസ്റ്റർമാർ മിനിമം ശമ്പളത്തിന് താഴെയാണ് ശമ്പളമായി വാങ്ങുന്നത് എന്നും ഐപിയു വ്യക്തമാക്കി.
Discussion about this post

