കോർക്ക്: ഫോട്ട വൈൽഡ്ലൈഫ് പാർക്കിൽ ജനിച്ച കുഞ്ഞൻ ജിറാഫിന് പേര് തേടി പാർക്ക് അധികൃതർ. ജിറാഫ് കുഞ്ഞിന് പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് അധികൃതർ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ജൂൺ 15 നാണ് പാർക്കിലെ പെൺ ജിറാഫ് ഓയിഫിനും ആൺ ജിറാഫ് ഫെർഡിയ്ക്കും കുഞ്ഞ് ജനിച്ചത്. വംശനാശഭീഷണി നേരിടുന്ന നുബിയൻ ജിറാഫ് ഇനത്തിൽപ്പെട്ട ജിറാഫുകളാണ് ഇവ.
ജനിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പെൺ ജിറാഫിന് അധികൃതർ പേര് നൽകിയിട്ടില്ല. ഇതിന് ഒരു ഐറിഷ് പേര് നിർദ്ദേശിക്കാനാണ് സന്ദർശകരോട് അധികൃതർ ആവശ്യപ്പെടുന്നത്. നിലവിൽ അധികൃതരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് കുഞ്ഞൻ ജിറാഫ്.
Discussion about this post

