ഡബ്ലിൻ: വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുതിയ പരിരക്ഷ നൽകി ഇൻഷൂറൻസ് കമ്പനികൾ. തൊഴിൽ നഷ്ടത്തിനും വിസ റദ്ദാക്കലിനുമാണ് ഇന്ത്യൻ ഇൻഷൂറൻസ് കമ്പനികൾ വിദ്യാർത്ഥികൾക്ക് പരിരക്ഷ നൽകുന്നത്. വിദേശരാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ ആശ്വാസം നൽകുന്നതാണ് ഇത്.
യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെയാണ്. ഇവർക്ക് പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധിയുടെ ആഴം ലഘൂകരിക്കുകയാണ് ഇൻഷൂറൻസിലൂടെ കമ്പനികൾ ലക്ഷ്യമിടുന്നത്. പരമ്പരാഗത അന്താരാഷ്ട്ര ഇൻഷൂറൻസ് പോളിസികൾ ചിലവേറിയതും പലപ്പോഴും താങ്ങാൻ ആകാത്തതും ആണ്. ഇത് കൂടി മനസിലാക്കിയാണ് കമ്പനികൾ രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post

