ഡബ്ലിൻ: അയർലൻഡിൽ വീണ്ടും പണപ്പെരുപ്പം വർധിച്ചു. സെപ്തംബറിൽ പണപ്പെരുപ്പം കഴിഞ്ഞ 20 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. സെപ്തംബറിൽ ഉപഭോക്തൃ വിലകൾ 2.7 ശതമാനം വർധിച്ചു. ഓഗസ്റ്റിൽ ഇത് 1.9 ശതമാനം ആയിരുന്നു.
2024 ജനുവരിയ്ക്ക് ശേഷം ആദ്യമായിട്ടാണ് പണപ്പെരുപ്പം ഇത്രയും ഉയരത്തിൽ എത്തുന്നത്. അതേസമയം കഴിഞ്ഞ മാസം ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 0.2 ശതമാനത്തിന്റെ കുറവ് ഉണ്ടായി. പക്ഷെ കഴിഞ്ഞ 12 മാസത്തിനിടെ 4.7 ശതമാനത്തിന്റെ വർധനവ് ആയിരുന്നു സംഭവിച്ചത്. എന്നാൽ സെപ്തംബർ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വിലകൾ 0.3 ശതമാനം ആയി കുറയുകയും 1 ശതമാനം വളർച്ച കൈവരിക്കുകയും ചെയ്തു.
Discussion about this post

