ഡബ്ലിൻ: അയർലന്റിൽ പണപ്പെരുപ്പം വർദ്ധിച്ചു. ജൂൺവരെയുള്ള 12 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പണപ്പെരുപ്പത്തിൽ 1.6 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസിന്റെ (എച്ച്ഐസിപി) ഫ്ളാഷ് റീഡിംഗിലാണ് പുതിയ വിവരങ്ങൾ.
എച്ച്ഐസിപിയുടെ ഘടകങ്ങൾ പരിശോധിക്കുമ്പോൾ ഊർജ്ജ വിലകൾ ജൂണിൽ 0.2 ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം ഗതാഗത ചിലവ് വർദ്ധിച്ചു. ജൂണിൽ 1. 2 ശതമാനമാണ് ഗതാഗത ചിലവ് വർദ്ധിച്ചത്.
Discussion about this post