ഡബ്ലിന്‍ : ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലൻഡിനോടുള്ള ഇഷ്ടം വര്‍ദ്ധിക്കുന്നു .അയര്‍ലൻഡിനോടുള്ള ഇഷ്ടത്തില്‍ 38% വര്‍ദ്ധനവുണ്ടായെന്ന് ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ പഠനം പറയുന്നു.
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി), യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നീ പരിഷ്കാരങ്ങളുമായി ഒത്തുപോകാന്‍ അയര്ലൻഡിനാകുന്നുണ്ടെന്നതാണ് ഇതിന്റെ പ്രധാന കാരണം. .
അയര്‍ലൻഡിന്റെ അക്കാദമിക് മികവ്, താങ്ങാനാവുന്ന ചെലവുകള്‍, സുരക്ഷ, തൊഴില്‍ക്ഷമത എന്നിവയുടെ മികവിലാണ് ഈ നേട്ടമെന്നും പഠനം തെളിയിക്കുന്നു.2023/24ല്‍ എന്റോള്‍മെന്റുകള്‍ 9,000 കവിഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 120% വര്‍ദ്ധനവാണുണ്ടായത്.
2024ല്‍ 7,60,000 വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യ വിദേശത്തേക്ക് അയച്ചത്. ബിരുദങ്ങള്‍ക്കൊപ്പം ജീവിതവും നല്കുന്ന രാജ്യമായാണ് ഇന്ത്യന്‍ കുടുംബങ്ങള്‍ അയര്‍ലൻഡിനെ കാണുന്നത്.ട്യൂഷനും ജീവിതച്ചെലവുമായി ബന്ധപ്പെട്ട ചെലവുകള്‍ യു എസിലോ യു കെയിലോ ഉള്ളതിനേക്കാള്‍ 30-40% കുറവാണ്.ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ സമയവും ചെലവും നല്കുന്നു. ഇവയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

