ഡബ്ലിൻ: അയർലൻഡിലെ വിദേശവിദ്യാർത്ഥികളിൽ ബഹുഭൂരിഭാഗവും ഇന്ത്യക്കാർ. ആകെ വിദ്യാർത്ഥികളുടെ കണക്കുകൾ പരിശോധിച്ചാൽ അതിൽ 10 ശതമാനവും ഇന്ത്യക്കാർ ആണെന്നാണ് വ്യക്തമാകുന്നത്. അമേരിക്കയെ പിന്തള്ളിയാണ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത് എത്തിയിരിക്കുന്നത്.
മുൻ വർഷങ്ങളിൽ അമേരിക്കയ്ക്ക് ആയിരുന്നു ഇക്കാര്യത്തിൽ ആധിപത്യം ഉണ്ടായിരുന്നത്. എന്നാൽ പോയ വർഷം ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാമത് ആകുകയായിരുന്നു. 9175 ഇന്ത്യൻ വിദ്യാർത്ഥികളാണ് നിലവിൽ അയർലൻഡിൽ പഠിക്കുന്നത്.
Discussion about this post

