ഡബ്ലിൻ: ട്രിനിറ്റി കോളേജ് ഓഫ് ഡബ്ലിന് അംഗീകാരം. യൂറോപ്പിലെ ഏറ്റവും ആകർഷകമായ അക്കാദമിക് ടൂറിസ്റ്റ് കേന്ദ്രമായി മാറി. ലോക ട്രാവൽ അവാർഡിലാണ് ഈ നേട്ടത്തിന് കോളേജ് അർഹമായത്.
വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി പ്രമുഖ സന്ദർശക കേന്ദ്രവും രാജ്യത്തെ പ്രധാനപ്പെട്ട സാംസ്കാരിക അടയാളവുമാണ് ട്രിനിറ്റി കോളേജ്. അതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന ഏതൊരു വ്യക്തിയ്ക്കും മികച്ച അനുഭവങ്ങൾ കോളേജ് നൽകാറുണ്ട്. ഇതാണ് കോളേജിനെ നേട്ടത്തിന് അർഹമാക്കിയത്.
Discussion about this post

