ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലാഭത്തില്‍ കനത്ത തിരിച്ചടി നേരിട്ട് സ്വീഡിഷ് ഫര്‍ണിഷിംഗ് ഭീമനായ ഐക്കിയ. 2024 ല്‍ നികുതിയ്ക്ക് മുന്‍പുള്ള ലാഭം 70.5 ശതമാനം കുറഞ്ഞു. ഇതോടെ നികുതിയ്ക്ക് മുന്‍പുള്ള വരുമാനം 6.91 മില്യണ്‍ യൂറോ ആയി.
ഉയര്‍ന്ന ചിലവും, കുറഞ്ഞ വരുമാനവും ആയിരുന്നു കമ്പനിയ്ക്ക് തിരിച്ചടി ആയത്. 2024 ഓഗസ്റ്റ് അവസാനം വരെയുള്ള 12 മാസങ്ങളില്‍ ‘ഹോം ഫര്‍ണിഷിംഗ് മാര്‍ക്കറ്റ് മന്ദഗതിയിലായതിനെ തുടര്‍ന്ന് വരുമാനം കുറഞ്ഞു. നേരത്തെയുണ്ടായിരുന്ന 252.4 മില്യണ്‍ യൂറോയില്‍ നിന്ന് 246.46 മില്യണ്‍ യൂറോയായി 2.4 ശതമാനം ആയിരുന്നു കുറഞ്ഞത്.2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തത്തിലുള്ള ചെലവ് 230.71 മില്യണ്‍ യൂറോയില്‍ നിന്ന് 240.07 മില്യണ്‍ യൂറോയായി 4 ശതമാനം ഉയര്‍ന്നു. ഇതേ കാലയളവില്‍ വരുമാനം കുറയുകയും ചെയ്തു.

