വെക്സ്ഫോർഡ്: ഡബ്ലിന് പുറത്ത് അയർലന്റിലെ ഏറ്റവും വലിയ ഷോപ്പ് ആരംഭിക്കാൻ സ്കാൻഡനേവിയൻ ഹോംവെയേഴ്സ് ചെയിൻ ആയ ഐക്കിയ (ഐകെഇഎ). വാട്ടർഫോർഡിലാണ് ഏറ്റവും വലിയ ഷോപ്പുമായി കമ്പനി ചുവടുറപ്പിയ്ക്കുന്നത്. ഈ മാസം 17 ന് വാട്ടർഫോർഡ് സിറ്റിയിൽ പുതിയ ഷോപ്പ് പ്രവർത്തനം ആരംഭിക്കും.
വരും വർഷങ്ങളിൽ അയർലന്റിൽ സ്വാധീനം ശക്തമാക്കുകയാണ് ഐക്കിയയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത വർഷത്തിനുള്ളിൽ മൂന്ന് സ്ഥലങ്ങളിൽ കൂടി ഷോപ്പുകൾ ആരംഭിക്കാനാണ് തീരുമാനം. ട്രമോർ റോഡിലെ ട്രമോർ റോഡ് ബിസിനസ് പാർക്കിലാണ് പുതിയ ഷോപ്പ് ആരംഭിക്കുന്നത്. 840 സ്ക്വയർ ഫീറ്റിലാണ് പുതിയ ഷോപ്പ് സജ്ജീകരിച്ചിരിക്കുന്നത്.
Discussion about this post