അടുത്ത പൊതുതെരഞ്ഞെടുപ്പിലും ഫിയാന്ന ഫെയിലിനെ താന്‍ തന്നെ നയിക്കുമെന്ന് പാര്‍ട്ടി നേതാവ് മീഹോള്‍ മാര്ട്ടിന്. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണ്ണയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിമർശനങ്ങൾ മീഹോർ മാർട്ടിൻ ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ മാർട്ടിൽ നേതൃസ്ഥാനം ഒഴിയുമെന്നും അഭ്യൂഹങ്ങളുണ്ടായി . എന്നാൽ അതിനെയെല്ലാം തള്ളിക്കളഞ്ഞാണ് മീഹോൾ മാർട്ടിൻ ഇപ്പോൾ രംഗത്തെത്തിയത് .
പാർട്ടി അംഗങ്ങളുടെ മനസ് താൻ മനസിലാക്കുന്നു എന്നാൽ സംഘർഷഭരിതമായ ആ കാലം താൻ മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കുടിയേറ്റ നയങ്ങളെയും അദ്ദേഹം വിമർശിച്ചു.
സ്വന്തം വീടുകളില്‍ നിന്നും ജനങ്ങളെ പുറത്താക്കുന്ന തരത്തിലുള്ള ഇത്തരം നയങ്ങളെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും മാര്ട്ടിന് വ്യക്തമാക്കി. എങ്കിലും സെന്റ് പാട്രിക്സ് ദിനാഘോഷത്തിന്റെ ഭാഗമായുള്ള പതിവ് യുഎസ് സന്ദര്‍ശനം ഇത്തവണയും മുടക്കില്ലെന്ന് മാര്ട്ടിന് പറഞ്ഞു. ദേശീയതാല്പര്യങ്ങള്ക്ക് അനുസരിച്ചാണ് തന്റെ സമീപനമെന്നും മാര്ട്ടിന് കൂട്ടിച്ചേര്‍ത്തു.

