ഡബ്ലിൻ: അയർലന്റിൽ ഇന്ന് മുതൽ ഹ്യൂമൻ ടിഷ്യു ആക്ട് 2024 പ്രാബല്യത്തിൽ. ഇതിനോട് അനുബന്ധിച്ചുള്ള ഓപ്റ്റ് ഔട്ട് സംവിധാനവും ഇന്ന് മുതൽ നിലവിൽ വന്നു. പ്രായപൂർത്തിയായ എല്ലാവരെയും അവയവദാതാക്കളായി കണക്കാക്കുന്ന നിയമമാണ് ഹ്യൂമൻ ടിഷ്യു ആക്ട്.
അവയവദാനത്തിന് ആഗ്രഹിക്കാത്തവർക്ക് വേണ്ടിയാണ് ഓപ്റ്റ് ഔട്ട് സംവിധാനം. അവയവദാനത്തിന് ആഗ്രഹിക്കാത്തവർക്ക് ഇതിൽ ഇതിൽ പേര് ചേർക്കാം. കഴിഞ്ഞ വർഷമാണ് ഹ്യൂമൻ ടിഷ്യു ആക്ട് 2024 ന് സർക്കാർ അനുമതി നൽകിയത്.
രാജ്യത്ത് അവയവമാറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം 263 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടത്തിയത്. ഇതിൽ 84 അവയവങ്ങൾ എടുത്തത് മരിച്ചവരിൽ നിന്നും 30 എണ്ണം ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുമാണ്. വൃക്കദാനം ആയിരുന്നു ഇതിൽ ഭൂരിഭാഗവും.

