കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വൻ ലഹരി വേട്ട. അഞ്ച് ലക്ഷം യൂറോ വിലവരുന്ന കെറ്റമീൻ പിടികൂടി. കിൽഡെയറിലെ തെക്കൻ പ്രദേശത്തുള്ള വീടുകളിൽ നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്.
9 കിലോ ഗ്രാം കെറ്റമീൻ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ 20 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

