ഡബ്ലിൻ: കയറ്റുമതിയിൽ കിതച്ച് അയർലന്റ്. ഏപ്രിൽ മാസത്തിൽ രാജ്യത്തെ കയറ്റുമതി കുറഞ്ഞുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ 43 ശതമാനത്തിന്റെ ഇടിവാണ് ഏപ്രിൽ മാസത്തെ കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്.
2024 ഏപ്രിലിലെ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഏപ്രിൽ മാസത്തിൽ കയറ്റുമതി വർദ്ധിച്ചിട്ടുണ്ട്. 2.5 ബില്യൺ യൂറോയുടെ വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഈ വർഷം മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 16.24 ബില്യൺ യൂറോയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post

