ലാവോയിസ്: കൗണ്ടി ലാവോയിസിലെ നഴ്സിംഗ് ഹോമിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് എച്ച്എസ്ഇ. കോടതി ഉത്തരവിന് പിന്നാലെയാണ് എച്ച്എസ്ഇ ഏറ്റെടുത്തത്. ഈ നഴ്സിംഗ് ഹോമിന്റെ പ്രവർത്തനം സംബന്ധിച്ച് വലിയ ആശങ്ക ഉയർന്നിരുന്നു.
സ്ട്രാഡ്ബാലിയിലെ ഡ്രോയിംനിൻ നഴ്സിംഗ് ഹോമിന്റെ പ്രവർത്തനങ്ങളാണ് എച്ച്എസ്ഇ ഏറ്റെടുത്തത്. നഴ്സിംഗ് ഹോമിന്റെ പ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചതായി ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി കോടതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ ഹിഖ്വ രാജ്യത്തെ നഴ്സിംഗ് ഹോമുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഡ്രോയിംനിൻ നഴ്സിംഗ് ഹോമിന്റെ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചതായി വ്യക്തമായത്.
Discussion about this post

