ഡൊണഗൽ: ഡൊണഗൽ ഇന്റർനാഷണൽ റാലിയ്ക്കിടെ അപകടത്തിൽ മരിച്ച യുവാവിന്റെ പേര് വിവരങ്ങൾ പുറത്ത്. 15 വയസ്സുള്ള ടാഡ്ഗ് കല്ലഗൻ കാർട്ടറാണ് മരിച്ചത്. കാർട്ടറിനൊപ്പം പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച ആയിരുന്നു റാലി സംഘടിപ്പിച്ചത്. റാലിയുടെ 12ാം ഘട്ടത്തിൽവച്ച് കാർട്ടറെ കാർ ഇടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കാർട്ടറെയും മറ്റ് രണ്ട് പേരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാർട്ടറിന് ജീവൻ നഷ്ടമാകുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരിപാടി റദ്ദാക്കി. കാർട്ടറിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

