ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിൽ വില താഴ്ന്ന നിലയിൽ. ഏറ്റവും പുതിയ കണക്കുകൾ അധികൃതർ പുറത്തുവിട്ടു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഹോം ഹീറ്റിംഗ് ഓയിലിന്റെ വിലയെന്നാണ് വിവരം.
വ്യാഴാഴ്ച കൺസ്യൂമർ കൗൺസിലാണ് പുതിയ വില പുറത്തുവിട്ടത്. 300 ലിറ്റർ ഹോം ഹീറ്റിംഗ് ഓയിലിന്റെ ശരാശരി വില നിലവിൽ 238 പൗണ്ട് ആണ്. എന്നാൽ കഴിഞ്ഞ ആഴ്ച ഇത് 255 പൗണ്ട് ആയിരുന്നു. ഏപ്രിലിന്റെ തുടക്കത്തിൽ ഇത് ശരാശരി 382.97 പൗണ്ട് ആയിരുന്നു. 500 ലിറ്റർ ഹീറ്റിംഗ് ഓയിലിന്റെ ശരാശരി വില നിലവിൽ 380.96 പൗണ്ട് ആണ്. ഏപ്രിൽ 9 ന് ഇത് 612.37 പൗണ്ട് ആിരുന്നു.
Discussion about this post

