ഡൊണഗൽ: ഇക്കുറിയും ഓണം ഗംഭീരമായി ആഘോഷിക്കാൻ ഡൊണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (ഡിഐഎംഎ). 16ാമത് ഓണാഘോഷപരിപാടികൾ വിപുലമായി ഓഗസ്റ്റ് 29 ന് നടക്കും. ലെറ്റർകെന്നിയിലെ ഓറ ലെഷർ സെന്ററിൽ ആയിരിക്കും പരിപാടികൾ.
രാവിലെ 11 മണി മുതൽ ഓണാഘോഷപരിപാടികൾ ആരംഭിക്കും. വൈകീട്ട് ആറ് മണിവരെ ആയിരിക്കും പരിപാടികൾ. നിരവധി കലാപരിപാടികൾ ആഘോഷങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രകടനങ്ങൾ ആഘോഷങ്ങളെ വേറിട്ടതാക്കും. പരിപാടിയിൽ നൂറ് കണക്കിന് കുടുംബങ്ങളാകും പങ്കെടുക്കുക. ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.
Discussion about this post

