ലാവോയിസ്: കൗണ്ടി ലാവോയിസിൽ ഇലക്ട്രിക് ബൈക്ക് അപകടത്തിൽ കൗമാരക്കാർക്ക് പരിക്ക്. ഇരുവരെയു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പോർട്ട്ലോയിസിലെ സ്ട്രാഡ്ബാലി റോഡിൽ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
14 വയസ്സുള്ള കുട്ടിയും മറ്റൊരു കുട്ടിയും ആയിരുന്നു സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

